ഇത്തിത്താനം: എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കിയ ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി 1519ാം നമ്പർ ഇത്തിത്താനം ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടന്നു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി.ജെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗം സജിമോൻ, ശാഖാ സെക്രട്ടറി വി.പി പ്രദീഷ്, കമ്മറ്റി അംഗങ്ങളായ വി.കെ ശശിധരൻ, കെ.വി ഷാജി, പി.ആർ രതീഷ്., വി.എ ഗോപി., കെ.ആർ ചന്ദ്രൻ., വനിതാസംഘം സെക്രട്ടറി സീജ റെജിമോൻ, കമ്മിറ്റി അംഗം റിനി മനോജ് തുടങ്ങിയവർ പങ്കെടുത്തു.