ചങ്ങനാശേരി : കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നേതൃത്വം നല്കിയ യുവാവ് മരിച്ചു. വാഴപ്പള്ളി ഏനാചിറ തൈക്കൂട്ടം വീട്ടിൽ അബ്ദുൾ അസീസിന്റെ മകൻ ഷാജഹാൻ അബ്ദുൾ അസീസ് ( 35 ) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് മരിച്ചത്. കഴിഞ്ഞ 29 ന് ഷാജഹാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യം തുരുത്തി ഡി.സി.സിയിലും, പിന്നീട് താലൂക്ക് ജനറൽ ആശുപത്രിയിലും ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചിരുന്നു. സി.പി.എം ഏനാചിറ ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, വാഴപ്പപള്ളി മേഖലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: ഹംസത്ത്. സഹോദരങ്ങൾ, ഷെഫീല, ഫസീല. ഭാര്യ: ആമിന. മകൻ: മുഹമ്മദ് റെയ് ഹാൻ. സംസ്‌കാരം നടത്തി.