പാലാ: എല്ലാ വിഭാഗം കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ഓൺലൈൻ വ്യാപാരം നിരോധിക്കുക,വ്യാപാരക്ഷേമ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പാലായിലെ മുഴുവൻ കടകളും അടച്ച് സമ്പൂർണ വ്യാപാരി പണിമുടക്ക് നടത്തും. സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്താനും പ്രസിഡന്റ് മുൻ എം.പി വക്കച്ചൻ മറ്റത്തില്ലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗം തീരുമാനിച്ചു. പാലാ സിവിൽ സ്റ്റേഷന് മുമ്പിലും യൂണിറ്റിലെ പ്രധാന കേന്ദ്രങ്ങളിലും രാവിലെ 11 മുതൽ 12 വരെ പ്രതിഷേധ ധർണ നടത്തും. ജനറൽ സെക്രട്ടറി വി.സി.ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, പി.ആർ.ഒ ബൈജു കൊല്ലംപറമ്പിൽ, എ.പി ജോസ്, അലക്‌സ് മനയാനി, തോമസ് പീറ്റർ, ബേബിച്ചൻ പുരയിടം,അനൂപ് ജോർജ്, ജയേഷ് ജോർജ്, ആന്റണി കുറ്റിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു