കൂട്ടിക്കൽ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജനകീയഹോട്ടൽ ഇന്ന് പ്രവർത്തനം ആരംഭിയ്ക്കും. ഉച്ചയ്ക്ക് 12ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോന്റെ അദ്ധ്യക്ഷതയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് ഓഫീസിന് എതിർവശം കൊല്ലംപറമ്പിൽ കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുക. ഊണ് ഒന്നിന് 20 രൂപ പാർസൽ 25 രൂപ.