എലിക്കുളം: വാഹനം എത്താത്ത വീട്ടിൽ അവശനിലയിലായ കൊവിഡ് രോഗിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തോളിലേറ്റി ആംബുലൻസിൽ എത്തിച്ചു.എലിക്കുളം പഞ്ചായത്ത് രണ്ടാം വാർഡിൽ അവശനിലയിലായ രോഗിയെയാണ് പി.പി.ഇ കിറ്റ് ധരിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആംബുലൻസിൽ എത്തിച്ചത്.രോഗിയെ പാലാ ഗവം.ആശുപത്രിയിലേക്ക് മാറ്റി. ഭാരവാഹികളായ നിജിൻ ജി. ദാസ് , ആശിഷ്, ,അമിത് എന്നിവരാണ് നേതൃത്വം നൽകിയത്. കുടുംബത്തിലെ ഒരംഗം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ നേതൃത്വം നൽകിയതും ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു.