പൈക : ഉരുളികുന്നം ഓണിയപ്പുലത്ത് ഇല്ലത്ത് (സ്വപ്നഭവൻ) ഒ.എൻ.വാസുദേവൻ നമ്പൂതിരി (81) നിര്യാതനായി. ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസിലെ റിട്ട.പ്രഥമാദ്ധ്യാപകനാണ്. മലയാള ബ്രാഹ്മണ സമാജം മുൻ കോട്ടയം ജില്ലാപ്രസിഡന്റാണ്. പൈക കൈരളി ഗ്രന്ഥശാലയുടെ പ്രസിഡന്റായ ഇദ്ദേഹം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജ് അലുമ്‌നി അസോസിയേഷൻ മുൻഭാരവാഹിയാണ്. ഭാര്യ : കെ.സാവിത്രി തമ്പാട്ടി (റിട്ട.അദ്ധ്യാപിക, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, വിളക്കുമാടം) മീനച്ചിൽ കരോട്ടുമഠം കുടുംബാംഗം. മകൾ : സ്വപ്ന വി.നമ്പൂതിരി (എൽ.ഐ.സി, കോട്ടയം ബ്രാഞ്ച് ഒന്ന്). മരുമകൻ : പി.ഹേമന്ത്, ശിവകൃപ, തിരുനക്കര (മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്, ഈരാറ്റുപേട്ട). സംസ്‌കാരം പിന്നീട്.