പൊൻകുന്നം: ചിറക്കടവ് യു.പി സ്‌കൂളിൽ നടന്നുവന്ന പരിസ്ഥിതി വാരാചരണത്തിന് സമാപനമായി. 'മണ്ണിലിറങ്ങാം.... മണ്ണിനെയറിയാം' എന്ന സന്ദേശമുൾക്കൊണ്ടുള്ള വിവിധങ്ങളായ പരിപാടികളാണ് സ്കൂൾ സംഘടിപ്പിച്ചത്. ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ ഡോ.രാജേഷ് കടമാഞ്ചിറ നിർവഹിച്ചു. പ്രഥമാദ്ധ്യാപിക നിഷ.എസ് കുട്ടികൾക്കായി സന്ദേശം നൽകി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷതൈ നടീൽ പരിപാടിയിൽ പങ്കാളികളായി. പ്രസംഗ മത്സരം, ക്വിസ് മത്സരം, വീടും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക് മുക്തമാക്കൽ തുടങ്ങിയ പരിപാടികൾ നടന്നു.