എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ കൃതികളുടെ ആലാപന മത്സരം ദേവാർച്ചന ഓൺലൈനിൽ നടന്നു. യോഗം അസി.സെക്രട്ടറി പി.റ്റി.മന്മഥൻ ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ കെ.ബി.ഷാജി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി.ജി.വിശ്വനാഥൻ, യൂത്ത്മൂവ്മെൻ്റ് യൂണിയൻ ചെയർമാൻ ഷീൻ ശ്യാമളൻ, സൈബർ സേന യൂണിയൻ ചെയർമാൻ സുനു.സി.സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യൂണിയൻ കൺവീനർ എം.വി.അജിത്കുമാർ സ്വാഗതവും ജോയിൻ്റ് കൺവീനർ ജി.വിനോദ് നന്ദിയും പറഞ്ഞു. യൂണിയൻ കൗൺസിലറുമാരായ കെ.എ രവികുമാർ, എസ്.സന്തോഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ റെജിമോൻ പൊടിപ്പാറ, സൈബർ സേന കോട്ടയം ജില്ല വൈസ് ചെയർമാൻ മഹേഷ് പുരുഷോത്തമൻ ,സൈബർസേന കൺവീനർ അനൂപ് രാജു, യൂത്ത്മൂവ്മെന്റ്, സൈബർ സേന. വനിത സംഘം സന്നദ്ധ സേന പ്രവർത്തകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. എരുമേലി യൂണിയന്റെ കീഴിലുള്ള അംഗങ്ങൾക്കായിരുന്നു മത്സരം. എൻട്രികൾ 20ന് വൈകിട്ട് 5ന് മുൻപായി ലഭിക്കണം.