പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് 9.30ന് പൊൻകുന്നം ടൗൺഹാളിൽ നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ.വാസവൻ ഓൺലൈനിൽ സന്ദേശം നൽകും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.