ഭക്ഷണം വിതരണം ചെയ്തത് അഡ്വ.പ്രിൻസ് ലൂക്കോസ്
കോട്ടയം: രാത്രികാലത്ത് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് പരിഹാരവുമായി അഡ്വ.പ്രിൻസ് ലൂക്കോസ്. ആശുപത്രി പരിസരത്ത് രാത്രിയിൽ ഭക്ഷണം ഒരുക്കിയാണ് പ്രിൻസ് ലൂക്കോസ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതിക്ക് പരിഹാരം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പകൽ സമയത്ത് വിവിധ സന്നദ്ധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാൽ, രാത്രിയിൽ ഇവിടെ എത്തുന്നവർക്ക് ലോക്ക് ഡൗണിനെ തുടർന്നു ഭക്ഷണം കഴിക്കാൻ മാർഗങ്ങളൊന്നുമില്ല.
വിഷയം ശ്രദ്ധയിൽപ്പെട്ട അഡ്വ.പ്രിൻസ് ലൂക്കോസ് ഞായറാഴ്ച രാത്രിയിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കഞ്ഞിയും ഭക്ഷണവും ഉൾപ്പെടെ വിതരണം ചെയ്യുന്നതിനു ക്രമീകരണം ഒരുക്കുകയായിരുന്നു. വരും ദിവസങ്ങളിലും രാത്രിയിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള ക്രമീകരണമൊരുക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം ഷാജി ജോസഫ് ,ജിം അലക്‌സ്,പ്രിൻസ് കുഴിച്ചാലിൽ, വിനോദ് നമ്പുരിമല, ജിമ്മിച്ചെൻ തുരിത്തിമാലി ,വിജൂ സി.സി.,സാം കൊടികുളം,സജി ചെമ്പെട്ട് എന്നിവർ നേതൃത്വം നൽകി.