പാലാ :കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ വികസനത്തിന് 40.86 ലക്ഷം രൂപ അനുവദിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെയും സർക്കാരിനെയും കേരളാ കോൺഗ്രസ് പാലാ ടൗൺ മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ ജോസ്.കെ.മാണി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ടെർമിനൽ വികസനത്തിന് പണം അനുവദിച്ചത്. രണ്ട് വർഷമായി പാലാ കെ.എസ്.ആർ.ടി.സി ടെർമിലിന്റെ നിർമ്മാണം വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. യോഗത്തിൽ കേരളാ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ബിജു പാലുപ്പടവൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, പങ്കെടുത്തു.