പാലാ: ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കാൻ ഇടയായ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും കരാറുകാരൻ ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിക്കുന്നതിനും വേണ്ടി ഹൈക്കോടതി നിർദ്ദേശിച്ച ഹിയറിംഗ് നാളെ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് അയച്ചു. നിയമസഭയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും, മാണി.സി.കാപ്പൻ എം.എൽ.എയും ഉന്നയിച്ച സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചത് പ്രകാരമാണ് ഹിയറിംഗ് അടിയന്തിരമായി നടത്താൻ വകുപ്പ് തലത്തിൽ നടപടിയായത്.