അടിമാലി.അനധികൃത നിർമ്മാണം പൊളിച്ച് നീക്കി കയ്യേറ്റം ഒഴുപ്പിച്ച് എറ്റെടുത്ത് ബോർഡ് സ്ഥാപിച്ച കെ എസ് ഇ ബി ഭൂമിയിൽ ഒരു വർഷം തികയും മുമ്പ് വീണ്ടും കയ്യേറ്റം. ആനയിറങ്കൽ ജലാശത്തിനോട് ചേർന്നുള്ള രണ്ടേക്കറോളം വരുന്ന കെ എസ് ഇ ബി ഭൂമിയാണ് വീണ്ടും കയ്യേറി ഏലം കൃഷി നടത്തിയിരിക്കുന്നത്. ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നത് വൈദ്യുത വകുപ്പ് വേണ്ട നടപടിസ്വീകരിച്ചില്ലെന്ന് മാത്രമല്ല പിന്നീട് ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയുമില്ല. ഡാമിൽ ജലനിരപ്പ് ഉയരുന്നതിന്റെ തൊട്ട് ചേർന്ന് വരെ ഏലം നട്ടിരിക്കുന്നു. ദ്വീപിന് സമാനമായ പ്രദേശം ഇന്ന് പൂർണ്ണമായും ഇവർ കയ്യടക്കി. കയ്യേറ്റങ്ങൾക്കെതിര നടപടി സ്വീകരിക്കുകയും വിവിധ സർക്കാർ വകുപ്പുകളുടെ ഭൂമി തിരിച്ച് പിടിച്ച് കൈമാറകയും ചെയ്യുന്നുണ്ടെങ്കിലും കെ എസ് ഇ ബി അടക്കമുള്ള വകുപ്പുകൾ ഇവ