കട്ടപ്പന: കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലത്തിന്റെ നേതൃത്വത്തിൽ കോത്തല സൂര്യനാരായണ ദീക്ഷിതരുടെ 21ാമത് സമാധി ദിനാചരണം നടത്തി. ഗുരുകുലാചാര്യൻ കുമാരൻ തന്ത്രി ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന അനുസ്‌രണത്തിൽ കെ.എസ്.സുരേഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. സോജു ശാന്തി, പ്രദീഷ് ശാന്തി, സജേഷ് ശാന്തി, നിശാന്ത് ശാന്തി, ഷാൽ ശാന്തി, ഷാജൻ ശാന്തി, സുബീഷ് ശാന്തി, അരുൺ ശാന്തി എന്നിവർ പങ്കെടുത്തു.