കട്ടപ്പന: 15 ലിറ്റർ വ്യാജമദ്യവും 80 ലിറ്റർ കോടയുമായി 3 പേരെ കട്ടപ്പന എക്‌സൈസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കെ.ചപ്പാത്ത് സ്വദേശികളായ തകിടിയേൽ കൊച്ചുമോൻ(52), കല്ലേപുരയ്ക്കൽ സജി ടി.കെ(45), പുത്തൻപുരയ്ക്കൽ മുരളീധരൻ(56) എന്നിവരാണ് പിടിയിലായത്. കൊച്ചുമോന്റെ വീട്ടിലെ അടുക്കളയിലാണ് വ്യാജമദ്യവും കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ. കുഞ്ഞുമോൻ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം, സി.ഇ.ഒമാരായ ജെയിംസ് മാത്യൂ, വിജയകുമാർ പി.സി, സനൽ സാഗർ എന്നിവർ പരിശോധന നടത്തിയത്.