കട്ടപ്പന: നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് എസ്.എൻ.ഡി.പി. യോഗം കൽത്തൊട്ടി ശാഖ യൂത്ത് മൂവ്‌മെന്റിന്റെയും കട്ടപ്പന ഗായത്രി ഡിസൈൻസിന്റെയും നേതൃത്വത്തിൽ സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നൽകി. ശാഖ പ്രസിഡന്റ് എൻ.ആർ. ലാൽ, വൈസ് പ്രസിഡന്റ് മോഹനൻ ടി.ആർ, സെക്രട്ടറി ഷാജി വെള്ളിക്കര, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രതീഷ് വിജയൻ, സെക്രട്ടറി മനു മോഹൻ, അദ്ധ്യാപിക ഹിമ അന്ന തോമസ് എന്നിവരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ കുട്ടിയുടെ വീട്ടിൽ എത്തിച്ചുനൽകി.