അടിമാലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഹോട്ടലുകളിൽ പാഴ്‌സൽ നിർത്തിയതിനെത്തുടർന്ന് രാത്രികാലങ്ങളിൽ ഭക്ഷണം ലഭിക്കാതെ വരുന്ന വാഹന യാത്രികർക്ക് പൊതിച്ചോറുമായി എസ്. എഫ്. ഐ പ്രവർത്തകർ. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ ഭാഗമായി ഹോട്ടലുകൾ പാഴ്‌സൽ നിർത്തി ഹോം ഡെലിവറി ആക്കുവാൻ സർക്കാർ നൽകിയ നിർദ്ദേശം അപ്രായോഗികമായതിനാൽ അടിമാലിയിലെ മുഴുവൻ ഹോട്ടലുകളും പ്രവർത്തിക്കുകയുണ്ടായില്ല. തൻമൂലം രാത്രികാലങ്ങളിൽ ടൗണിൽ കഴിയുന്നവർക്കും വാഹനങ്ങളിൽ എത്തുന്നവർക്കും സ്വന്തം വീടുകളിൽ നിന്നും ഭക്ഷണ പ്പൊതി തയ്യാറാക്കി വിതരണം ചെയ്യുകയാണ് അടിമാലിയിലെ എസ്. എഫ്. ഐ പ്രവർത്തകർ.