തലയോലപ്പറമ്പ് : ഡി.വൈ.എഫ്.ഐ വരിക്കാംകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റിലെ അങ്കണവാടിയിലെ കുരുന്നുകൾക്കും, പ്രദേശത്തെ ഗർഭിണികൾക്കും പോഷകാഹാര കിറ്റുകൾ നൽകുന്നതിനായി പോഷകാഹാരവണ്ടിയാത്ര നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത് ഫ്‌ളാഗ് ഒഫ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആഷിക്ക് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സന്ദീപ്‌ദേവ്, ആകാശ് യശോധരൻ, എം.കെ.ഹരിദാസ്, കെ.എസ്.സുരേന്ദ്രൻ, അഖിൽ തങ്കച്ചൻ, കെ.കെ.രമണൻ, സെക്രട്ടറി അഭിലാഷ് പി.എസ് തുടങ്ങിയവർ പങ്കെടുത്തു.