വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വൈക്കം മേഖലയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് യുവജനതാദൾ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മുരിയൻകുളങ്ങരയിൽ നടന്ന വിതരണ പരിപാടി ജനതാദൾ ജില്ല ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ഹരി അദ്ധ്യക്ഷത വഹിച്ചു. കെ.കെ രാജു, ടോണി കുമരകം , രാഹുൽ രഘുവരൻ, കെ.ആർ രതീഷ്, സജി ദേവാമൃതം, കെ.എസ്.ശ്രീകുമാർ, നൗഷാദ് മൻസിൽ,സീമ സജി എന്നിവർ പങ്കെടുത്തു.