കുറിച്ചി : വായനശാലകൾ സമൂഹത്തിന്റെ പ്രകാശമായി മാറണമെന്ന് അഡ്വ.ജോബ് മൈക്കിൾ എം. എൽ.എ പറഞ്ഞു. കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറി നടപ്പാക്കുന്ന അക്ഷരദീപം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈബ്രറി പ്രസിഡന്റ് ടി.എസ്.സലിം അദ്ധ്യക്ഷത വഹിച്ചു. അദ്വൈത വിദ്യാശ്രമം സെക്രട്ടറി ധർമചൈതന്യ സ്വാമി അനുഗ്രഹഭാഷണം നടത്തി. വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അദ്വൈത വിദ്യാശ്രമം ഹെഡ്മിസ്ട്രസ് എസ്.ടി.ബിന്ദു എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി എൻ.ഡി.ബാലകൃഷ്ണൻ, ടി.എസ്.സാബു, മനോജ് തോമസ്, കെ.എൽ.ലളിതമ്മ എന്നിവർ പങ്കെടുത്തു.