വൈക്കം : ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാതെ വിഷമിക്കുന്ന 3 നിർദ്ധനകുടുംബത്തിലെ വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച ഫോണുകൾ വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.വി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ, വാർഡ് മെമ്പർ ജൽസി സോണി, എം.ഗോപാലകൃഷ്ണൻ, പി.എസ്. പ്രദീഷ്, സാജൻ വെൺപറമ്പിൽ, ജക്‌സൺ സേവ്യർ, ജിസ് പുത്തൻപുര എന്നിവർ പങ്കെടുത്തു.