വൈക്കം : എസ്.എൻ.ഡി.പി യോഗം അക്കരപ്പാടം ശാഖയുടെ നേതൃത്വത്തിൽ ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഗുരുകാരുണ്യത്തിലൂടെ അരിയും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ശാഖയിലെ 322 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ശാഖ പ്രസിഡന്റ് ജി.ജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആർ. രതീഷ്, പി.സദാശിവൻ, സുനിൽകുമാർ, ചന്ദ്രൻ കിഴക്കേചുള്ളിവേലി, ടി.കെ.ജയകുമാർ, വി.ഡി. സരസൻ, വിപിൻ, രഞ്ജിത്ത്, പ്രേമാനന്ദൻ, കെ.പി ഷാജി,പ്രസന്നൻ,സനോജ്, വനിതാസംഘം പ്രസിഡന്റ് ഐഷാ മോഹനൻ,വൈസ് പ്രസിഡന്റ് ചന്ദ്രിക വിജയൻ, അമ്പിളി ബേബി എന്നിവർ പങ്കെടുത്തു.