കോട്ടയം: കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 26 കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോൺ നൽകി. പ്രധാന അദ്ധ്യാപിക ഗീത ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിലെ അദ്ധ്യാപകരുടെയും പൂർവ്വ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും സഹകരിച്ചാണ് ഫോൺ വാങ്ങി നൽകിയത്. സ്‌കൂൾ മാനേജർ എ.കെ. മോഹനൻ, പി.ടി.എ പ്രസിഡന്റ് സി.എസ്. റെജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എം. ബിന്നു, എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിൽ അംഗവും പൂർവ വിദ്യാർത്ഥി പ്രതിനിധിയുമായ ജയേഷ് ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.