covac

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം പൊൻകുന്നം മഹാത്മാഗാന്ധി ടൗൺഹാളിൽ തുടങ്ങി. കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ ഈ കേന്ദ്രം അനുവദിക്കും. നേരത്തെ ചിറക്കടവ് പഞ്ചായത്തിലുള്ളവർക്ക് കങ്ങഴ പഞ്ചായത്തിലെ ഇടയിരിക്കപ്പുഴയിലായിരുന്നു വാക്‌സിനേഷൻ. ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, സതി സുരേന്ദ്രൻ, അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, അഡ്വ.ഗിരീഷ് എസ്.നായർ, വി.ജി.ലാൽ, സി.കെ.രാമചന്ദ്രൻ നായർ, ബി.രവീന്ദ്രൻ നായർ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഉഷ പ്രകാശ്, കെ.സേതുനാഥ്, പി.എൻ.ദാമോദരൻ പിള്ള, പി.പ്രജിത്, ജി.ഹരിലാൽ, ഡോ.അനീഷ് വർക്കി തുടങ്ങിയവർ പങ്കെടുത്തു.