ചേർപ്പുങ്കൽ : മാർസ്ലീവാ മെഡിസിറ്റി , ബി.വി.എം ഹോളി ക്രോസ്സ് കോളേജ് ചേർപ്പുങ്കൽ റെഡ് റിബ്ബൺ ക്ലബ് , കാപ്‌സ് (കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ആചരിച്ചു. കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് കൊവിഡ് പ്രതിസന്ധിക്കിടയിലും രക്തദാനം ചെയ്തത് . മാർ. സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. എബ്രാഹം കൊല്ലത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ.ലിസ്സി തോമസ്, ഡയറക്ടർ ഫാ. ജോർജ്ജ് വേളൂപ്പറമ്പിൽ, കോളേജ് പ്രിൻസിപ്പൽ ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി , ബർസാർ ഫാ.ജോസഫ് മുണ്ടക്കൽ, ഡോ.ജറാൾഡ് ജോൺസൺ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.സി.ബിൻസി അറക്കൽ, അദ്ധ്യാപകരായ അനീഷ് ജോർജ് ,സജോ ജോയി, ദീപ ബാബു ,ക്ലിഫൊൻസ് കെ ജെയിംസ് , ജിബിൻ അലക്‌സ്, വിദ്യാർത്ഥികളായ ആനന്ദ് മാത്യു, റോഷൻ ജി.മാത്യു, ജോസഫ് ജി. , ഡന്നീസ് ജോസഫ് , ജോമോൻ ജോൺസൺ എന്നിവർ പങ്കെടുത്തു.