കോട്ടയം : കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറും കേരള എൻ.ജി.ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ സുരേഷ് കൊഴുവേലിയെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ കറുത്ത മുഖാവരണം അണിഞ്ഞ് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, സംസ്ഥാന കമ്മറ്റി അംഗം പി.സി. മാത്യു, ഭാരവാഹികളായ ജെ ജോബിൻസൺ , ജോഷി മാത്യു , ബിജു ആർ , അജേഷ് പി വി , ടി.കെ. അജയൻ , ഷാജിമോൻ ഏബ്രഹാം, പ്രവീൺലാൽ ഓമനകുട്ടൻ , കെ എൻ ജോസഫ് , ബിന്ദു , വിനു , ജോർജ് മാത്യു, ബ്ലസ്സൻ എന്നിവർ പ്രസംഗിച്ചു.