തലയോലപ്പറമ്പ് : ഏ.കെ.സോമൻ സ്മൃതിവേദിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഗവ. ആശുപത്രിയിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ഡൽഹിയിലുള്ള മലയാളി സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് പൾസ് ഓക്‌സിമീറ്ററുകൾ, സാനിറ്റൈസർ, മാസ്‌ക്കുകൾ എന്നിവ നൽകിയത്. ആശുപത്രി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സ്മൃതിവേദി ചെയർമാൻ വി.കെ.ശശിധരൻ വാളവേലിൽ മെഡിക്കൽ ഓഫീസർ ഡോ.ബിജു ജോണിന് സാമഗ്രികൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് കാലത്ത് രോഗികൾക്ക് സ്തുത്യർഹമായ സേവനം ചെയ്തു വരുന്ന ഡോ.ബിജു ജോൺ, ഡോ.ബിനാഷ ശ്രീധർ, ഡോ.മിനി, ഹെഡ് നേഴ്‌സ് സി.ബിന്ദു, ഹെൽത്ത് ഫീൽഡ് സൂപ്പർവൈസർ വിപിൻ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സ്മൃതി വേദി ഭാരവാഹികളായ പി.വി സുരേന്ദ്രൻ, ബാബുകറുകപ്പള്ളി, ബേബി ഇടപ്പള്ളിൽ, പി.കെ.അനിൽകുമാർ, സന്തോഷ് ശർമ്മ ,പി.ടി.മധു, ഇ.കെ.ജമാൽ, ഇ.ഡി സുരേന്ദ്രൻ, സണ്ണി ആന്റണി, വി.വി.തങ്കപ്പൻ, സി.എൻ.വിശ്വനാഥൻ, കമലാസനൻ തുടങ്ങിയവർ പങ്കെടുത്തു.