mla

എരുമേലി: എരുമേലിയില്‍ പാതയോരത്ത് പടുതയ്ക്ക് കീഴില്‍ അന്തിയുറങ്ങുന്ന അബ്ദുൾസലാമിന്റെ ദുരിത ജീവിതത്തെ കുറിച്ച് കേരളകൗമുദിയിൽ വായിച്ചറിഞ്ഞ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വീടുവെയ്ക്കാനുളള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കൊരട്ടി പാലത്തിനടുത്ത് അബ്ദുള്‍ സലാമും ഭാര്യ ലൈലയും താമസിക്കുന്ന പുറമ്പോക്കിലെ പടുതാവീട്ടില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ഈ ഉറപ്പു നൽകിയത്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷും ഒപ്പമുണ്ടായിരുന്നു. ലൈഫ് ഭവന പദ്ധതിയില്‍ പ്രഥമപരിഗണന നല്കുമെന്നും എന്തെങ്കിലും തടസങ്ങള്‍ ഉണ്ടായാല്‍ ഉദാരമതികളുടെ സഹായത്തോടെ വീട് യാഥാർത്ഥ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു.