കട്ടപ്പന: സർക്കാരിന്റെ ഒത്തശയോടെ നടക്കുന്ന വനം കൊള്ളയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഫോറസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും അനുവാദത്തോടെയാണ് വനം കൊള്ള നടക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഡി.സി.സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് രാജു, മണ്ഡലം പ്രസിഡന്റ് സജീവ് കെ.എസ്, ജിതിൻ ഉപ്പുമാക്കൽ, അരവിന്ദ് രാജ് പി.വി, അരവിന്ദ് സി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.