കോട്ടയം : അഞ്ചു വർഷം മുൻപ് യു.ഡി.എഫ് സർക്കാർ സർവീസ് പെൻഷൻകാർക്ക് അനുവദിച്ച സൗജന്യ ചികിത്സാ പദ്ധതിയ്ക്ക് പുതിയ ബഡ്ജറ്റിൽ ഫണ്ട് വകയിരുത്താതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ കേരള സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഓൺൈലൻ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രകാശൻ കെ.ഡി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ മണിലാൽ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എസ്.സലിം, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങൾ നിയോജക മണ്ഡലം ഭാരവാഹികൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.