
കുമരകം:പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ, എ.ഐ.വൈ.എഫ് നേതൃത്വത്തിൽ കുമരകത്ത് പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.വി പ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ:ബിനു ബോസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അസി:സെക്രട്ടറി പി.ബി സജി, ബി.കെ.എം.യു പഞ്ചായത്ത് സെക്രട്ടറി ഷിജോ ജോൺ, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് സുജിത് വേലിയാത്ത്, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അർഷാ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിനും ധർണയ്ക്കും സതിശൻ ചെട്ടിയാകുളം, കെ.കെ സുകു, കെ.കെ സാബു, ഉദയൻ അമ്മൻകരി തുടങ്ങിയവർ നേതൃത്വം നൽകി.