ചങ്ങാാശേരി : ജനറൽ ആശുപത്രിയുടെ കൊവിഡ് കെയർ സെന്ററിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ രതീഷ് (22) അറസ്റ്റിലായി. ചങ്ങനാശേരി എസ്.എച്ച്. ഒ അബ്ദുൾ കലാം ആസാദ്, എസ്.ഐമാരായ രാഹുൽ, രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19ന് ആശുപത്രി ജീവനക്കാരന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. രതീഷ് വാഹനമോഷണം, ഭവനഭേദനം, കാണിക്കവഞ്ചി കവർച്ച കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.