കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ബിവറേജ് ഔട്ട്ലെറ്റ് ഞള്ളമറ്റത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ

നാട്ടുകാർ സമരത്തിലേക്ക്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് ബീവറേജസ് ഔട്ട് ലെറ്റ് വരുന്നത് ജനജീവിതം കൂടുതൽ ദുസഹമാക്കുമെന്ന് മേഖല പൗരസമിതി ആരോപിച്ചു .കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ സമരത്തിൽ

പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, ജെസി മലയിൽ പൗരസമിതി അംഗങ്ങളായ സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, എം.ടി തോമസ്, ബിന്ദു വിനയൻ, ഇ.പി.ചാക്കപ്പൻ, സാബി സജീവ്, ജോസഫ് ആൻ്റണി, സാജു കുറ്റുവേലിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.