
മാങ്കുളം :ഗ്രാമപഞ്ചായത്തിൽ പൊതുജനപങ്കാളിത്തതോടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി
അടിമാലി: മാങ്കുളം പഞ്ചായത്തിൽ പൊതുജനപങ്കാളിത്തതോടെ സമാഹരിച്ച തുക വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.മാങ്കുളം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും മാങ്കുളത്തെ വിദേശമലയാളികളടക്കമുള്ള പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് തുക കണ്ടെത്തിയത്.533 500 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.സമാഹരിച്ച തുക എ രാജ എംഎൽഎ ഏറ്റു വാങ്ങി. ചടങ്ങിൽ സന്തോഷ് വയലുംകര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ,ദേവികുളം ബ്ലോക്ക്പഞ്ചായത്തംഗം പ്രവീൺ ജോസ്, എ പി സുനിൽ,മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങൾ,കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.