കോട്ടയം : ലോകരക്തദാന ദിനാചരണത്തിന്റെ ഭാഗമായി കേരള ആർട്ടിസ്റ്റ് ഫെർട്ടേണിറ്റി ജില്ലാതല രക്തദാനസേനയുടെ രൂപീകരണ ഉദ്ഘാടനം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജി.കെ.പി. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മേധാവി ഡോ.ട്വിങ്കിൾ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് ഉള്ളിയേരി, സെക്രട്ടറി ആർ.കരുണാമൂർത്തി, സംസ്ഥാന ട്രഷറർ പോളി എം.ഡി, ജില്ലാ ചെയർമാൻ ജോസി ജോൺ, ജില്ലാ സെക്രട്ടറി മാത്യൂസ് പി. ജോൺ, തിരുവനന്തപുരം ജില്ലാ ചെയർമാൻ ടെന്നിസൺ, ജില്ലാ കോഓർഡിഡിനേറ്റർ ജോളിച്ചൻ പാറത്തറ എന്നിവർ പ്രസംഗിച്ചു.