പാലാ:ഭാരതീയ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സംസ്‌കാര സംരക്ഷണത്തിന് ബാലഗോകുലം കാവലാളാകണമെന്നും ലേബർ ഇന്ത്യാ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപെട്ടു. മീനച്ചിൽ കാഞ്ഞിരപ്പള്ളി റവന്യൂ താലൂക്കുകൾ ഉൾപ്പെട്ട ബാലഗോകുലം പൊൻകുന്നം ജില്ലയുടെ വാർഷികസമ്മേളനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അദ്ധ്യക്ഷൻ ബിജു കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ സജികുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം കുഞ്ഞമ്പു മേലേത്ത്, മേഖലാ കാര്യദർശി പി.സി ഗിരിഷ്‌കുമാർ, മേഖലാ ജില്ലാ കാര്യകർത്താക്കളായ എം.ബി ജയൻ, ഗീതാ ബിജു, എം.ബി രാജേഷ്, രാജേഷ് കൂടപ്പുലം, ജയശങ്കർ, സുരേഷ് ഇളംങ്കുളം തുടങ്ങിയവർ സംസാരിച്ചു