പാലാ: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ 40 ദിവസമായി കടകൾ തുറക്കാൻ അനുവദിക്കാത്തതിനെതിരെ വ്യാപാരികൾ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. പാലാ , കൊഴുവനാൽ, കൊല്ലപ്പിള്ളി, പൈക, രാമപുരം, കിടങ്ങൂർ മേഖലകളിലാണ് പ്രധാനമായും പ്രതിഷേധ സമരങ്ങൾ നടന്നത്.
നിലവിലെ അശാസ്ത്രീയമായ ലോക്ക് ഡൗൺ പിൻവലിക്കുക, എല്ലാ വിഭാഗം വ്യാപാരികളെയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിരോധിക്കുക, ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക, കെ.എസ്.ഇ.ബി ബില്ലിൽ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ സിവിൽ സ്റ്റേഷന് മുമ്പിലാണ് ധർണ നടത്തി
ജനറൽ സെക്രട്ടറി വി.സി.ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, പി .ആർ. ഒ ബൈജു കൊല്ലംപറമ്പിൽ, രാജു തമസ, ബേബി വെള്ളിയെപ്പള്ളിൽ, എ.പി ജോസ്, ജയേഷ് പി ജോർജ്, അജോമോൻ കെ.എം.ജെ, ഷാജി സിൻസിയർ, അനൂപ് ജോർജ്, ജയേഷ് ജോർജ്, ആന്റണി കുറ്റിയാങ്കൽ,ജോൺ ദർശന, എബിസൺ ജോസ് തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.