ചിറക്കടവ്: ചെന്നാക്കുന്ന്-കുരങ്ങാടി റോഡിന്റെ റീടാറിംഗ് നടപടികൾ മാസങ്ങളായി മുടങ്ങികിടക്കുന്നതിൽ ചിറക്കടവ് 15ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാർഡിൽ കൊവിഡ് സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വാർഡംഗം വീഴ്ചവരുത്തിയെന്നും യോഗം ആരോപിച്ചു. കൂടുതൽ സന്നദ്ധപ്രവർത്തനങ്ങൾ പ്രവർത്തകർ നടത്താൻ തീരുമാനിച്ചു. പി.പി.ജോസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ സനോജ് പനക്കൽ, അഡ്വ.ജോർജ് വി.തോമസ്, സോമശേഖരൻ നായർ, റൂബി സേതു, ഹരി മൂലയിൽ സേതു മാന്താറ്റ്, ടി.ടി.തോമസ് ജയ്‌സൺ ഐസക്, സാമുവേൽ കുരങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു.