ചങ്ങനാശേരി: സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ ആദ്യ ജൈവ കൃഷിക്ക് തുടക്കമായി. സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് കവലയ്ക്ക് സമീപമുള്ള കൃഷിയിടത്തിലാണ് തുടർച്ചയായ അഞ്ചാം വർഷവും കൃഷി നടത്തിവരുന്നത്. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ വിത്ത്പാകി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പ്രസന്നൻ ഇത്തിത്താനത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബ്രാഞ്ചംഗങ്ങളും ഡി.വൈ.എഫ്‌.ഐ പ്രവർത്തകരും പങ്കെടുത്തു. വെണ്ട, പയർ, ചീര, കോവൽ, കപ്പ എന്നിവയാണ് കൃഷി ചെയ്യുന്നത്.