കുറവിലങ്ങാട്: എസ്.എൻ.ഡി.പി യോഗം 5353 കുറവിലങ്ങാട് ശാഖയിൽ ഗുരു കാരുണ്യം പദ്ധതി പ്രകാരം വിദ്യാഭ്യാസ ധനസഹായവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി.ശാഖ പ്രസിഡന്റ് കെ.അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി കെ.ജി.മനോജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം വൈസ് പ്രസിഡന്റ് സി.എം പവിത്രൻ, ശാഖ ഭാരവാഹികളായ വിശ്വൻ മുള്ളുപുര, ബാലകൃഷ്ണൻ ഞരളപ്പേൽ, രാജു കണ്ണന്താനം, തമ്പി പന്നിയ്ക്കാംത്തടം എന്നിവർ പങ്കെടുത്തു.