മുണ്ടക്കയം: സംസ്ഥാന സർക്കാർ വനംകൊള്ള നടത്തുകയാണെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി ബി.ജെ.പി പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധധർണ സംഘടിപ്പിച്ചു. വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടന്ന ധർണ ഡോ:പ്രമീളദേവി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി മധു അദ്ധ്യക്ഷനായിരുന്നു. റോയി ചാക്കോ , ബിജു, ഉഷകുമാരി എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും മുണ്ടക്കയം ബസ് സ്റ്റാന്റ് കവാടത്തിൽ ധർണ നടത്തി.പി.വി മനോജ് അദ്ധ്യക്ഷനായിരുന്നു.