അമയന്നൂർ: അമയന്നൂർ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോണുകൾ നൽകി. 2010 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് 6 വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട് ഫോൺ നൽകിയത്. പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ അംഗങ്ങളുടെയും വിദേശത്തുള്ള സുമനസുകളുടെയും സഹായത്തോടെ സമാഹരിച്ച ഫോണുകളാണ് വിതരണം ചെയ്തത്. ഫോണുകൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുധിൻ സാറാ ചെറിയാന് ഗ്രൂപ്പ് അഡ്മിൻമാർ കൈമാറി.