ചങ്ങനാശേരി: എസ്.ബി കോളേജ് ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്ക അവലോകന യോഗം പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. എസ്.ബി കോളേജ് അലുംമ്‌നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.ജോസഫ് ജോബ്, ബർസാർ ഫാ.മോഹൻ മുടന്താഞ്ഞിലിൽ, എസ്.ബി കോളജ് പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ ഡോ.ഷിജോ കെ.ചെറിയാൻ, ഷാജി മാത്യു പാലാത്ര, ഡോ.സെബിൻ എസ്.കൊട്ടാരം, ബ്രിഗേഡിയർ ഒ.എ. ജയിംസ്, ജോഷി എബ്രഹാം, ജിജി ഫ്രാൻസിസ് നിറപറ, ഡോ.ജോബ് ജോസഫ്, ഡെയ്‌സി ജയിംസ് എന്നിവർ പങ്കെടുത്തു. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ അംഗത്വം ലഭിച്ച അലുംമ്‌നൈ അസോസിയേഷൻ ഭാരവാഹിയായ ഡോ.സെബിൻ എസ് കൊട്ടാരത്തെ യോഗത്തിൽ ആദരിച്ചു.