അടിമാലി: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ് വിഭാഗം കരിയർ ഗൈഡൻസ് കൗൺസിലിംഗ് സെൽ ജില്ലാ ഘടകം ഓൺലൈൻ കരിയർ വെബിനാറുകൾ ആരംഭിച്ചു .ജില്ലാ കോർഡിനേറ്റർ ബിനു,സംസ്ഥാന കോർഡിനേറ്റർ മുഹമ്മദ് റിയാസ്, ശ്രീജയ, സുജ എന്നിവർ പങ്കെടുത്ത ഓൺലൈൻ വെബിനാറിൽ മെഡിക്കൽ പാരാമെഡിക്കൽ, അഗ്രിക്കൾച്ചർ വിഷയങ്ങളിലെ സാദ്ധ്യതകളെക്കുറിച്ച് കരിയർ വിദഗ്ദ്ധൻ രതീഷ് കുമാർ ക്ലാസ്സെടുത്തു എഞ്ചിനിയറിംഗ് മേഖലകളിലെ ഉപരിപഠന സാദ്ധ്യതകളെക്കുറിച്ച് വരും ദിവസങ്ങളിൽ വെബിനാർ ഉണ്ടായിരിക്കും .കൊമേഴ്‌സ് വിഷയവുമായി ബന്ധപ്പെട്ട വെബിനാർ കഴിഞ്ഞദിവസം നടത്തിയിരുന്നു.