slooice-valve


അടിമാലി: സാങ്കേതിക തകരാർ മൂലം പ്രവർത്തന രഹിതമായിരുന്ന കല്ലാർകുട്ടി ഡാമിന്റെ സ്ലൂയീസ് വാൽവ് പ്രവർത്തന ക്ഷമമാക്കി. 16 വർഷമായിപ്രവർത്തിക്കാൻ കഴിയാതിരുന്ന വാൽവിന്റെസ്ലൂയിസ് വാൽവിലെ തകരാറുകൾ പരിഹരിച്ച് പ്രവർത്തനസജ്ജമാക്കിയത്. കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എൻജിനിയർ തോമസ് അലക്‌സാണ്ടർ ഡാം സേഫ്ടി പാംബ്ല സബ്‌സിവിഷൻഅസിസ്റ്റൻസ് എക്‌സിക്യൂട്ടിവ്എഞ്ചിനിയർ സുനിത, അസി.എഞ്ചിനിയർമാരായവിനയൻ, സുനിൽകുമാർ എന്നിവരുടെ നേതൃത്ത്വത്തിൽതുറന്ന്പ്രവർത്തനസജ്ജമാക്കിയത്. ഇതോടെ ജലാശയത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള ചെളി ആവശ്യമായ ഘട്ടത്തിൽ നീക്കം ചെയ്യാൻ കഴിയും. ഒരു മാസത്തോളം നടത്തിയ പരിശ്രമത്തിലൊടുവിലാണ് തകരാർ പരിഹരിക്കാൻ കഴിഞ്ഞത്.
.