എലിക്കുളം: എം.ജി.എം യു.പി.സ്‌കൂളിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി പ്രതിരോധ ഗവേഷണ സ്ഥാപനമായ എറണാകുളം ഡി.ആർ.ഡി.ഒയിലെ ഓഫീസർ ആർ.കിഷോർ എട്ട് സ്മാർട്ട് ഫോൺ സമ്മാനിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജീവ എന്ന സംഘടനയാണ് ഫോണുകൾ നൽകിയത്. സ്‌കൂൾ മാനേജർ ആർ.രാജേഷ് കൊടിപ്പറമ്പിൽ ഏറ്റുവാങ്ങി.