sales


അടിമാലി: വരുമാനം നിലച്ച നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ട് അടിമാലിയിൽ കെ എസ് യു പ്രവർത്തകരുടെ കപ്പ ചലഞ്ച്.ആവശ്യക്കാരുടെ പക്കൽ കപ്പ എത്തിച്ച് നൽകുമ്പോൾ കപ്പയുടെ വിലയെന്നതിനപ്പുറം ഇഷ്ടമുള്ള തുക കപ്പ ചലഞ്ചിലേക്ക് സംഭാവന ചെയ്യാം.പ്രവർത്തകർ ഈ തുക ഉപയോഗിച്ച് കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ എത്തിച്ച് നൽകും.അടിമാലിയിൽ കപ്പ ചലഞ്ചിന്റെ ഉദ്ഘാടനം ഡി സി സി ജനറൽ സെക്രട്ടറി സിദ്ദിഖ് നിർവ്വഹിച്ചു.അടിമാലിയുടെ സമീപ മേഖലകളിൽ ഒക്കെയും പ്രവർത്തകർ കപ്പ ചലഞ്ചിന്റെ ഭാഗമായി സഞ്ചരിച്ചു.അടിമാലിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഖിൽ ബേസിൽ രാജു അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷിൻസ് ഏലിയാസ്, കെ എസ് യു പ്രവർത്തകരായ പ്രവീൺ രമേശ്, ബേസിൽ ജോബി, ജോജി പീറ്റർ, എൽദോസ് റോയി തുടങ്ങിയവർ പങ്കെടുത്തു.