പൊൻകുന്നം: വനംകൊള്ളക്കെതിരെ ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധധർണ സംഘടിപ്പിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി.രാമൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി.ഹരിലാൽ അദ്ധ്യക്ഷനായി. ചിറക്കടവ്, ചെറുവള്ളി വില്ലേജ് ഓഫീസുകൾക്ക് മുമ്പിലും മറ്റ് പ്രധാന സ്ഥലങ്ങളിലും പ്രതിഷേധപരിപാടികൾ നടന്നു. ജില്ലാ സെൽ കോ ഓർഡിനേറ്റർ കെ.ജി കണ്ണൻ, മണ്ഡലം കമ്മറ്റിയംഗം കെ.പി ശശിധരൻ നായർ, പഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, എസ്.സിന്ധുദേവി, ഗോപി പാറാന്തോട് തുടങ്ങിയവർ നേതൃത്വം നൽകി.