പൊൻകുന്നം:ഇന്ന് മുതൽ സർവീസ് നടത്തുന്നതിനായി പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജീവനക്കാർ 15 ബസുകൾ കഴുകി വൃത്തിയാക്കി അണുനശീകരണ പ്രവർത്തനം നടത്തി. പ്രധാന റൂട്ടുകളിൽ ഇന്നുമുതൽ ബസുകൾ ഓടിത്തുടങ്ങും. എ.ടി.ഒ വിഎസ്.സുരേഷ് കുമാർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ എം.ടി.പ്രസാദ്, അഭിലാഷ്, പി.പി.അൻസാരി, കെ.എസ്.സജീവ്, പി.പ്രദീപ് കുമാർ, മനു ടോം ജേക്കബ്, പി.എം.സാജിദ്, റെജു ജോസഫ്, ജി.മനോജ് എന്നിവർ പങ്കെടുത്തു.