വൈക്കം: വനം കൊള്ളക്കെതിരെ ബി.ജെ.പി വെള്ളൂരിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡന്റ് പി.ജി ബിജു കുമാർ ഉദ്ഘാടനം ചെയ്തു. വെള്ളൂരിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.ഡി സുനിൽ ബാബു, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേന്ദ്രൻ കപ്പാട്ടിപറമ്പിൽ, ഷിബു കുട്ടൻ, കെവിൻ, എസ്.സന്ദീപ്, ശ്രീകാന്ത്, കൃഷ്ണ രാജ്, പ്രമോദ്, മണി കുട്ടൻ, ജി.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.